Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legislative Assembly Elections

Palakkad

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്

ഹോം ​വോ​ട്ടിം​ഗ് ഇ​ന്നു​മു​ത​ൽ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ക്കാ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ഹോം ​വോ​ട്ടിം​ഗ് ഇ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും.
ജി​ല്ല​യി​ല്‍ 14579 വോ​ട്ട​ര്‍​മാ​രാ​ണ് ഹോം ​വോ​ട്ടിം​ഗി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 11642 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 2937 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​ണ്.

ജി​ല്ല​യി​ല്‍ 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 219 ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു.
രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി വോ​ട്ടു​ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത വ്യ​ക്തി​ക​ള്‍​ക്കാ​ണ് ഹോം ​വോ​ട്ടിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വോ​ട്ട​റു​ടെ സ്വ​കാ​ര്യ​ത​യും വോ​ട്ടി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വ​വും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ക. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ബാ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി സീ​ല്‍​ചെ​യ്ത് നി​ശ്ചി​ത​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു സൂ​ക്ഷി​ക്കും.

ജി​ല്ല​യി​ൽ 25 പി​ങ്ക് ബൂ​ത്തു​ക​ൾ;
ഭിന്നശേഷി വിഭാഗത്തിന്‍റെ
മേൽനോട്ടത്തിൽ ഒരു ബൂത്ത്

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ സ്ത്രീ​ക​ൾ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന 25 പി​ങ്ക് ബൂ​ത്തു​ക​ൾ.

പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നും (30, 112, 167) മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു​വീ​ത​വു​മാ​ണ് പി​ങ്ക് ബൂ​ത്തു​ക​ൾ. തൃ​ത്താ​ല - 30, 70, പ​ട്ടാ​മ്പി - 23, 94, ഷൊ​ർ​ണ്ണൂ​ർ- 47, 75, ഒ​റ്റ​പ്പാ​ലം - 49, 174, കോ​ങ്ങാ​ട് - 88,111, മ​ണ്ണാ​ർ​ക്കാ​ട് - 98, 136, മ​ല​മ്പു​ഴ 131, 153, ത​രൂ​ർ - 6,152, ചി​റ്റൂ​ർ - 111, 126, നെ​ന്മാ​റ - 22, 151, ആ​ല​ത്തൂ​ർ - 5, 91 ബൂ​ത്തു​ക​ളാ​ണി​വ. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 130-ാം ന​മ്പ​ർ ബൂ​ത്ത് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ ജി​ല്ല​യി​ൽ മ​ണ്ണാ​ർ​ക്കാ​ട്, തൃ​ത്താ​ല, ഷൊ​ർ​ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നു​വീ​തം അ​നു​ബ​ന്ധ ബൂ​ത്തു​ക​ളും പ​ട്ടാ​മ്പി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് അ​നു​ബ​ന്ധ ബൂ​ത്തു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ധാ​ന പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടു​മ്പോ​ൾ സൗ​ക​ര്യ​പ്ര​ദ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി സ​മീ​പ​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്ന താ​ത്കാ​ലി​ക ബൂ​ത്തു​ക​ളാ​ണ് അ​നു​ബ​ന്ധ ബൂ​ത്തു​ക​ൾ.

Kerala

കേരളം പിടിക്കാൻ ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന വി​ജ​യമാ​തൃ​ക പ​രീ​ക്ഷി​ക്കാ​ൻ കോൺഗ്രസ്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഏ​​​​​പ്രി​​​​​ലി​​​​​ൽ ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ളം പി​​​​​ടി​​​​​ക്കാ​​​​​ൻ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, തെ​​​​​ലു​​​​​ങ്കാ​​​​​ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രീ​​​​​ക്ഷി​​​​​ച്ച വി​​​​​ജ​​​​​യ​​​​​മാ​​​​​തൃ​​​​​ക​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ കോ​​​​​ണ്‍​ഗ്ര​​​​​സ്.

നാ​​​​​ലി​​​​​നും അ​​​​​ഞ്ചി​​​​​നു​​​​​മാ​​​​​യി വ​​​​​യ​​​​​നാ​​​​​ട് സു​​​​​ൽ​​​​​ത്താ​​​​​ൻ ബ​​​​​ത്തേ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന "ല​​​​​ക്ഷ്യ ലീ​​​​​ഡ​​​​​ർ​​​​​ഷി​​​​​പ്പ് സ​​​​​മ്മി​​​​​റ്റ്- 2026' ൽ ​​​​​ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ച ഇ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​രീ​​​​​ക്ഷി​​​​​ച്ച ത്രീ ​​​​​ട​​​​​യ​​​​​ർ വി​​​​​ജ​​​​​യമാ​​​​​തൃ​​​​​ക കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തു ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് പ്ര​​​​​ധാ​​​​​ന അ​​​​​ജ​​​​​ൻ​​​​​ഡ.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഓ​​​​​രോ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലേ​​​​​യും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്രാ​​​​​ഥ​​​​​മി​​​​​ക അ​​​​​നൗ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വു​​​​​മു​​​​​ണ്ടാ​​​​​കും. ഇ​​​​​വ​​​​​ർ അ​​​​​ത​​​​​തു മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ചാ​​​​​ര​​​​​ണരം​​​​​ഗ​​​​​ത്ത് സ​​​​​ജീ​​​​​വ​​​​​മാ​​​​​കാ​​​​​നു​​​​​ള്ള നി​​​​​ർ​​​​​ദേ​​​​​ശ​​​​​വു​​​​​മു​​​​​ണ്ടാ​​​കും. ​​ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ മ​​​​​ത്സ​​​​​രി​​​​​ച്ചാ​​​​​ൽ ജ​​​​​യസാ​​​​​ധ്യ​​​​​ത കു​​​​​റ​​​​​വു​​​​​ള്ള സീ​​​​​റ്റു​​​​​ക​​​​​ൾ കോ​​​​​ണ്‍​ഗ്ര​​​​​സ് ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് വി​​​​​ജ​​​​​യസാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തും ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലെ​​​​​ത്തും. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി സീ​​​​​റ്റ് വ​​​​​ച്ചു​​​​​മാ​​​​​റു​​​​​ന്ന​​​​​ത് യു​​​​​ഡി​​​​​എ​​​​​ഫ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​നും ക​​​​​ണ്‍​വീ​​​​​ന​​​​​റും കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ വ​​​​​രുംദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ക.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ തീ​​​​​ർ​​​​​ക്കാ​​​​​ൻ ത്രി​​​​​ത​​​​​ല സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന

പാ​​​​​ർ​​​​​ട്ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെയും നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും വി​​​​​ഭാ​​​​​ഗീ​​​​​യ​​​​​ത​​​​​യും കാ​​​​​ലു​​​​​വാ​​​​​ര​​​​​ലും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി കൊ​​​​​ണ്ടുപോ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ത്രി​​​​​ത​​​​​ല സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന. കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി എ​​​​​ഐ​​​​​സി​​​​​സി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​നം. ഇ​​​​​തി​​​​​നാ​​​​​യി ദേ​​​​​ശീ​​​​​യ നേ​​​​​തൃ​​​​​ത്വം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ ജി​​​​​ല്ലാ, നി​​​​​യോ​​​​​ജ​​​​​കമ​​​​​ണ്ഡ​​​​​ലം, ബ്ലോ​​​​​ക്ക് ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി പ്ര​​​​​ശ്ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ചു പ​​​​​രി​​​​​ഹാ​​​​​ര മാ​​​​​ർ​​​​​ഗം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കും. ജി​​​​​ല്ലാ ത​​​​​ല​​​​​ത്തി​​​​​ൽ തീ​​​​​ർ​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കെ​​​​​പി​​​​​സി​​​​​സി നേ​​​​​തൃ​​​​​ത്വ​​​​​ത്തെ ഇ​​​​​ട​​​​​പെ​​​​​ടു​​​​​ത്തി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കും. ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളോ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളോ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യി അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ, ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വി​​​​​ഭാ​​​​​ഗീ​​​​​യ, അ​​​​​ച്ച​​​​​ട​​​​​ക്കലം​​​​​ഘ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി കോ​​​​​ണ്‍​ഗ്ര​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽനി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​വ​​​​​രെ തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. മു​​​​​ന്ന​​​​​ണി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി തോ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്ന് പ​​​​​രാ​​​​​തി ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​കാ​​​​​രംകൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​കും അ​​​​​ച്ച​​​​​ട​​​​​ക്ക ന​​​​​ട​​​​​പ​​​​​ടി വോ​​​​​ണോ വേ​​​​​ണ്ട​​​​​യോ എ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക. പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​കാ​​​​​രം ഇ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മെ​​​​​ങ്കി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി വ​​​​​രി​​​​​ല്ല.

പ്രാ​​​​​ദേ​​​​​ശി​​​​​ക ത​​​​​ല​​​​​ത്തി​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ ഉ​​​​​ണ​​​​​ർ​​​​​ത്താ​​​​​ൻ മ​​​​​ണ്ഡ​​​​​ലം, ബ്ലോ​​​​​ക്ക് ക​​​​​മ്മി​​​​​റ്റി ത​​​​​ല​​​​​ത്തി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ണ്ട് ശേ​​​​​ഖ​​​​​ര​​​​​ണ​​​​​വു​​​​​മു​​​​​ണ്ടാ​​​​​കും. ഇ​​​​​തി​​​​​ലൂ​​​​​ടെ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന തു​​​​​ക​​​​​യി​​​​​ൽ ന​​​​​ല്ലൊ​​​​​രു ശ​​​​​ത​​​​​മാ​​​​​നം പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും.

യു​​​​​ഡി​​​​​എ​​​​​ഫ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന 140 നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളെ​​​​​യും എ​​​​​ബിസി ​​​​​എ​​​​​ന്നീ കാ​​​​​റ്റ​​​​​ഗ​​​​​റി​​​​​ക​​​​​ളാ​​​​​യി തി​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ തി​​​​​ക​​​​​ഞ്ഞ ജ​​​​​യ​​​​​സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണ് ആ​​​​​ദ്യവി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന​​​​​ത്. ഒ​​​​​ത്തൊ​​​​​രു​​​​​മി​​​​​ച്ചു പി​​​​​ടി​​​​​ച്ചാ​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​വു​​​​​ന്ന​​​​​വ​​​​​യാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ. ഒ​​​​​ട്ടും വി​​​​​ജ​​​​​യ​​​​​സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​യാ​​​​​ണ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. ര​​​​​ണ്ടും മൂ​​​​​ന്നും വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളെ വി​​​​​ജ​​​​​യ സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റ്റാ​​​​​ൻ ജ​​​​​ന​​​​​സ​​​​​ന്പ​​​​​ർ​​​​​ക്ക പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വ​​​​​രെ ഈ ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​ചാ​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കും. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള വി​​​​​കാ​​​​​രം വോ​​​​​ട്ടാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ, വി​​​​​ക​​​​​സ​​​​​ന മു​​​​​ര​​​​​ടി​​​​​പ്പും ജ​​​​​ന​​​​​ങ്ങ​​​​​ളെ നേ​​​​​രി​​​​​ട്ടു ബാ​​​​​ധി​​​​​ക്കു​​​​​ന്ന വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും നി​​​​​കു​​​​​തിവ​​​​​ർ​​​​​ധ​​​​​ന​​​​​ക​​​​​ളും മ​​​​​റ്റും ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കുമേ​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ചാ​​​​​ർ​​​​​ജ് വ​​​​​ർ​​​​​ധ​​​​​ന ഇ​​​​​രു​​​​​ട്ട​​​​​ടി​​​​​ക​​​​​ളും ഇ​​​​​വി​​​​​ടെ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​ക്കും. സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ഡി​​​​​എ കു​​​​​ടി​​​​​ശി​​​​​ക അ​​​​​ട​​​​​ക്കം ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​തും ശ​​​​​ന്പ​​​​​ള പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ത്ത​​​​​തും പ്ര​​​​​ചാ​​​​​ര​​​​​ണവി​​​​​ഷ​​​​​യ​​​​​മാ​​​​​കും.

കേ​​​​​ര​​​​​ള യാ​​​​​ത്ര​​​​​ അടുത്തമാസം ആദ്യം

യു​​​​​ഡി​​​​​എ​​​​​ഫ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ കൂ​​​​​ടി​​​​​യാ​​​​​യ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ ന​​​​​യി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള​​​​​യാ​​​​​ത്ര ഫെ​​​​​ബ്രു​​​​​വ​​​​​രി ആ​​​​​ദ്യം കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡുനി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കും. ജാ​​​​​ഥ​​​​​യി​​​​​ലേ​​​​​ക്ക് വേ​​​​​ണ്ട കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പേ​​​​​രു​​​​​ക​​​​​ളും നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ലം കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യും ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കും. ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ർ​​​​​ക്കും നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ വീ​​​​​തി​​​​​ച്ചു ന​​​​​ൽ​​​​​കും.

സു​​​​​ൽ​​​​​ത്താ​​​​​ൻ ബ​​​​​ത്തേ​​​​​രി സ​​​​​പ്ത ഹോ​​​​​ട്ട​​​​​ലി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ല​​​​​ക്ഷ്യ ലീ​​​​​ഡ​​​​​ർ​​​​​ഷി​​​​​പ്പ് സ​​​​​മ്മി​​​​​റ്റി​​​​​ൽ സം​​​​​ഘ​​​​​ട​​​​​നാ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ദീ​​​​​പാ​​​​​ദാ​​​​​സ് മു​​​​​ൻ​​​​​ഷി, സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ, കെ​​​​​പി​​​​​സി​​​​​സി ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ, എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് അം​​​​​ഗ​​​​​ങ്ങ​​​​​ൾ, ഡി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ, പോ​​​​​ഷ​​​​​കസം​​​​​ഘ​​​​​ട​​​​​നാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. വ​​​​​യ​​​​​നാ​​​​​ട് എം​​​​​പി പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി​​​​​യും എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷ.

Latest News

Corehub Up